29 March 2024 Friday

സിലിച്ചർ എക്സ്പ്രസില്‍ മിന്നല്‍ റെയ്ഡ്; പത്ത് കിലോ കഞ്ചാവുമായി പൊന്നാനി സ്വദേശി പിടിയില്‍

ckmnews

പാലക്കാട്‌: ആര്‍പിഎഫും എക്‌സൈസ് റേഞ്ചും സംയുക്തമായി പാലക്കാട്‌ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ  പത്ത് കിലോ കഞ്ചാവ് പിടികൂടി.  പൊന്നാനി സ്വദേശി അസ്‌ലം (20) ആണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയ്ക്ക് പാലക്കാട്‌ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനില്‍ എത്തിയ സിലിച്ചർ എക്സ്പ്രസിൽ പരിശോധന നടത്തവേ അസ്‍ലം ട്രെയിനില്‍ നിന്നിറങ്ങി പ്ലാറ്റ്ഫോമിലൂടെ ഓടി.


ഇതോടെ പിന്നാലെയെത്തി ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു. വിശാഖപട്ടണത്ത് നിന്ന് കഞ്ചാവ് വാങ്ങി പാലക്കാട് ട്രെയിൻ ഇറങ്ങി പൊന്നാനിയിലേക്ക് കഞ്ചാവ് കടത്താനാണ് അസ്‍ലം പദ്ധതിയിട്ടിരുന്നത്. കഞ്ചാവ് കടത്തികൊണ്ടുവരാൻ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടു.