Kannur
കണ്ണൂരിലും ആഫ്രിക്കൻ പന്നിപ്പനി: കണിച്ചാർ കൊളക്കാടിലെ സ്വകാര്യ പന്നിഫാമിൽ രോഗം,പന്നികളെ കൊന്നൊടുക്കും

കണ്ണൂർ: കണ്ണൂരിലും പന്നികളിൽ ആഫ്രിക്കൻ പന്നിപ്പനി . കണ്ണൂർ കണിച്ചാർ പഞ്ചായത്ത് കൊളക്കാടിലെ സ്വകാര്യ പന്നിഫാമിലെ പന്നികള്‍ക്ക് ആണ് പന്നിപ്പനി സ്ഥിരീകരിച്ചത് .കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഈ പന്നിഫാമിലെ 15 ലേറെ പന്നികള്‍ രോഗം ബാധിച്ച് ചത്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്
ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതോടെ പ്രദേശത്തെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പന്നി ഫാമുകളിലെ പന്നികളെയും കൊന്നൊടുക്കുന്നതിനുള്ള നടപടികൾ ഇന്നു മുതൽ മൃഗസംരക്ഷണ വകുപ്പ് തുടങ്ങും. ഈ പ്രദേശത്തിന് 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള പന്നിഫാമുകളിലെ പന്നികളെ നിരീക്ഷിക്കാനും മൃഗസംരക്ഷണ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.