20 April 2024 Saturday

ജ്വാല കലാ കായിസാംസ്കാരിക വേദി അനുമോദന സദസ്സ് സംഘടിപ്പിച്ചു

ckmnews

ജ്വാല കലാ കായിസാംസ്കാരിക വേദി അനുമോദന സദസ്സ് സംഘടിപ്പിച്ചു


ചങ്ങരംകുളം:പ്രദേശത്തെ എസ്.എസ്.എൽ.സി,പ്ലസ് ടു, എംബിബിഎസ് വിജയികളെ അനുമോദിക്കുന്നതിനായി  ജ്വാല കലാ കായിക സാംസ്കാരിക വേദി ചങ്ങരംകുളം അനുമോദന സദസ് സംഘടിപ്പിച്ചു.ചിയ്യാനൂർ ജി. എൽ. പി സ്കൂളിൽ വച്ച്  നടന്ന"സ്നേഹാദരങ്ങളോടെ ജ്വാല " എന്ന പരിപാടി ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷഹീർ കെ.വി. ഉദ്ഘാടനം ചെയ്തു.ജ്വാല ഗ്രന്ഥ ശാലയുടെ പുസ്തക സമാഹാരണ ത്തിൻ്റെ ഉദ്ഘാടനം ആലംകോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി പ്രഭിത ടീച്ചർ ബേബി ഗായത്രി ജയകൃഷ്ണൻ, അവന്തിക സി. എ., അനിരുദ്ധ് സി. എ., ആയിഷ ഷഹാന എം. വി.കോമളവല്ലി  ടീച്ചർ എന്നിവരിൽനിന്നും പുസ്തകങ്ങൾ എറ്റു വാങ്ങിക്കൊണ്ട് നിർവ്വഹിച്ചു.ആലംകോട് ഗ്രാമ പഞ്ചായത്ത് അംഗം തസ്നീം ബഷീർ ,രക്ഷാധികാരികളായ എം.പി ബാലകൃഷ്ണൻ,സി.എം രാമചന്ദ്രൻ  എന്നിവർ ആശംസകൾ നേർന്നു.ജ്വാല കലാ കായിക സാംസ്കാരിക വേദി പ്രസിഡൻ്റ് ജയകൃഷ്ണൻ പാലക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സുധീർ സി.കെ.സ്വാഗതവും ട്രഷറർ സജീവ് പി. ബി. നന്ദിയും പറഞ്ഞു