29 March 2024 Friday

കോട്ടക്കലില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ രണ്ട് പേര്‍ മരിച്ചു.

ckmnews



കോട്ടക്കൽ:ദേശീയപാത ചങ്കുവെട്ടിക്ക് സമീപം പറമ്പിലങ്ങാടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ ബൈക്ക് യാത്രികരായ രണ്ട് പേര്‍ മരിച്ചു.കൊളത്തൂർ വടക്കേതിൽ തസ്രീഫ് (25) ആണ് ഞായറാഴ്ച ഉച്ചക്ക് രണ്ടരയോടെ മരിച്ചത്.ചികിൽസയിലായിരുന്ന കൊളത്തൂർ വടക്കേ കുളമ്പ് കോട്ടപ്പറമ്പൻ മജീദിൻ്റെ മകൻ ജസീം (25) രാവിലെ മരണപ്പെട്ടിരുന്നു.കോട്ടക്കലിലെ  സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇരുവരും.ശനിയാഴ്ചയാണ് ഇവർ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്.