24 April 2024 Wednesday

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് 13-ാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ ഒന്നാം വാർഷിക ആഘോഷിച്ചു

ckmnews

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് 13-ാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ ഒന്നാം വാർഷിക ആഘോഷിച്ചു 


ചങ്ങരംകുളം:നന്നംമുക്ക് ഗ്രാമപഞ്ചായത്ത് 13-ാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ ഒന്നാം വാർഷിക ആഘോഷം കേക്ക് മുറിച്ച് നടത്തി.  തൊഴിലുറപ്പ് എഡിഎസ് ധന്യ അനീഷ്, വാർഡ് മെമ്പർ സബിത വിനയകുമാർ, കുടുംബശ്രീ വാർഡ് സിഡിഎസ് പ്രീത ഭാസ്ക്കരൻ,എഡിഎസ് മിനി അനിൽകുമാർ, ആശാ വർക്കർ രാധ ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ 

 തൊഴിലാളികളുടെ ഒരു വർഷത്തെ അനുഭവങ്ങൾ പങ്കുവെച്ചു. തുടർന്ന് തൊഴിലാളികളുടെ കലാപരിപാടികളും നടന്നു.

ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ മുസ്തഫ ചാലുപറമ്പിൽ,

 ഗ്രാമ പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി പരമേശ്വരൻ നമ്പൂതിരി, ഗ്രാമസേവകൻ രജീഷ്, തൊഴിലുറപ്പ് വിഭാഗം ജീവനക്കാരായ അർഷാദ്, വിജീഷ്, അമ്പിളി, ആരതി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.