25 April 2024 Thursday

ചങ്ങരംകുളം മേഖല ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ കൺവെൻഷൻ നടത്തി

ckmnews

ചങ്ങരംകുളം മേഖല ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ കൺവെൻഷൻ നടത്തി


ചങ്ങരംകുളം:ബിൽഡിങ്ങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം എല്ലാ കലക്ട്റേറ്റ് പടിക്കലും നടത്തുന്ന ധർണ്ണയുടെ മുന്നോടിയായി ചങ്ങരംകുളത്ത് കൺവെൻഷൻ സംഘടിപ്പിച്ചു.ആഗസ്റ്റ് 6 ന് കാലത്ത് മലപ്പുറം കലക്ടറേറ്റി മുന്നിൽ നടക്കുന്ന ധർണ്ണയിൽ ഒരു ബസ് ആളുകളെ പങ്കെടുപ്പിക്കാൻ യോഗത്തിൽ ധാരണയായി.

ധർണ്ണയുടെ പ്രചാരണാർത്ഥം 2, 3, 4, എന്നി മൂന്ന് ദിവസങ്ങളിലായി ജില്ലയിൽ വാഹന പ്രചാരണ ജാഥ നടക്കും. ആഗസ്റ്റ് 4 ന് വൈകുനേരം 4 മണിക്ക് ചങ്ങരം കുളം ടൗണിൽ എത്തുന്ന ജാഥക്ക് സ്വീകരണം നൽകുവാനും തീരുമാനിച്ചു .മേഖലാ പ്രസിഡന്റ് എൻ.മൊയ്തുണ്ണികുട്ടി അദ്ധ്യക്ഷ വഹിച്ചു. മേഖലാ കൺവീനർ അനസ് യൂസുഫ് യാസീൻ വിഷയാവതരണം നടത്തി 

വൈസ് പ്രസിഡന്റ് ഷൈൻ ബാലൻ പ്രസംഗിച്ചു.ജനറൽ സെക്രട്ടറി പി കെ കബീർ സ്വാഗതവും ട്രഷറർ ഉമ്മർ ഷബാന നന്ദിയും പറഞ്ഞു.