25 April 2024 Thursday

ജനലക്ഷങ്ങള്‍ നെഞ്ചിലേറ്റിയ നാടന്‍ പാട്ട് കലാകാരന് കണ്ണീരോടെ വിട നല്‍കി

ckmnews



ജനലക്ഷങ്ങള്‍ നെഞ്ചിലേറ്റിയ നാടന്‍ പാട്ട് കലാകാരന്‍ ജിതേഷ് കക്കിടിപ്പുറത്തിന് ജന്മനാട് കണ്ണീരോടെ വിട നല്‍കി.പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ കക്കിടിപ്പുറം യുപി സ്കൂളിന് സമീപത്തെ  വീട്ടിലെത്തിച്ച മൃതദേഹം മൂന്ന് മണിയോടെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കി വീട്ടുമുറ്റത്ത് സംസ്കരിച്ചു.കക്കിടിപ്പുറത്തിന്റെ പേര് ലോകത്തിന് പരിചയപ്പെടുത്തിയ നാടന്‍ പാട്ടുകളുടെ തമ്പുരാന് നാട് കണ്ണീരോടെയാണ് യാത്രാമൊഴി നല്‍കിയത്. കോവിഡ് നിയന്ത്രങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അടുത്ത ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും മാത്രമാണ് ജിതേഷിന്റെ സംസ്കാരചടങ്ങുകള്‍ക്കെത്തിയിരുന്നത്.