24 April 2024 Wednesday

ഡോക്ടർ ശ്രീലക്ഷ്മിയെ അനുമോദിച്ചു

ckmnews

ഡോക്ടർ ശ്രീലക്ഷ്മിയെ അനുമോദിച്ചു


പ്രതികൂല സാഹചര്യത്തിലും മെറിറ്റിൽ മെഡിക്കൽ സീറ്റ് കരസ്ഥമാക്കി ഒടുവിൽ എംബിബിഎസ് ഡോക്ടർ എന്ന സ്വപ്നം യാഥാർത്യമാക്കി നാടിന് അഭിമാനമായി മാറിയ ശ്രീലക്ഷമിയെ യൂത്ത് കോൺഗ്രസ് ചങ്ങരംകുളം  അനുമോദിച്ചു .ഡിസിസി ജനറൽ സെക്രട്ടറി അഡ്വ: സിദ്ധീഖ് പന്താവൂർ ,മണ്ഡലം പ്രസിഡന്റ് പിടി ഖാദർ . മണി ചിയാനൂർ ,ഫൈസൽ സ്നേഹനഗർ, സലിം ചങ്ങരംകുളം ,വേലായുധൻ,രാഗേഷ് ,സുഗുണൻ ,പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. തട്ടുകട നടത്തുന്ന മണിയേട്ടന്റെയും തയ്യൽ തൊഴിലാളിയായ  ഷൈനിയുടെയും മൂത്തമകളാണ് ശ്രീലക്ഷ്മി .

" മകളെ ഒരു ഡോക്ടറായി കാണുവാൻ  തികച്ചും സാധാരണക്കാരായ മണിയേട്ടനും  ഷൈനി  ചേച്ചിയും കാണിച്ച നിശ്ചയദാർഡ്യവും    പരിശ്രമവും ഇനിയുമൊരുപാട്  ശ്രീലക്ഷ്മിമാരെ സൃഷ്ടിക്കാൻ പൊതു സമൂഹത്തിന് മാതൃകയാണെന്ന് സിദ്ധിഖ് പന്താവൂർ അഭിപ്രായപെട്ടു.