25 April 2024 Thursday

പൊന്നാനിയിൽ ഫിഷറീസ് കോംപ്ലക്സ് നിർമിക്കും:പി നന്ദകുമാർ എംഎൽഎ

ckmnews

പൊന്നാനിയിൽ ഫിഷറീസ് കോംപ്ലക്സ് നിർമിക്കും:പി നന്ദകുമാർ എംഎൽഎ


പൊന്നാനി: പൊന്നാനിയിൽ ഫിഷറീസ് കോംപ്ലക്സ് നിർമിക്കാനൊരുങ്ങുന്നു. ഫിഷറീസ് വകുപ്പിനെ ഏകോപിപ്പിക്കുന്നതിന്റെ  ഭാഗമായാണ്  കോംപ്ലക്സ് നിർമിക്കുന്നത്.ഫിഷറീസിന്റെ  കൈവശമുള്ള പഴയ ഐസ് പ്ലാന്റ്‌  സ്ഥലത്ത്  ഫിഷറീസിന്റെ ഫണ്ട് ഉപയോഗപ്പെടുത്തിയാണ്‌ കോംപ്ലക്സ് നിർമാണം. പി നന്ദകുമാർ എംഎൽഎ ഫിഷറീസ് മന്ത്രിയുടെ ശ്രദ്ധയിൽകൊണ്ടുവന്നതോടെയാണ് പദ്ധതി ഒരുങ്ങുന്നത് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്, മത്സ്യഭവൻ, ക്ഷേമനിധി ഓഫീസ് തുടങ്ങി ഫിഷറീസുമായി ബന്ധപ്പെട്ട മുഴുവൻ കേന്ദ്രങ്ങളെയും ഒരുകുടക്കീഴിൽ കൊണ്ടുവരികയാണ് ലക്ഷ്യം.ജില്ലയിലെ മത്സ്യത്തൊഴിലാളികൾ വിവിധ ആവശ്യങ്ങൾക്കായി ആശ്രയിക്കുന്ന നിലവിലെ ഓഫീസിന്റെ അസൗകര്യം സുഗമമായ പ്രവർത്തനങ്ങൾക്ക് തടസം  സൃഷ്ടിക്കുന്നുണ്ട്.ഇതേത്തുടർന്നാണ് പുതിയ കെട്ടിടസമുച്ചയം നിർമിക്കാൻ തീരുമാനിച്ചത്.  ഫിഷറീസ് ഓഫീസിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ അടിയന്തര ഇടപെടൽ നടത്തുമെന്നും  ജില്ലാ ഡെപ്യൂട്ടി ഡയറക്ടറില്ലാത്ത സാഹചര്യം ഉടൻ പരിഹരിക്കുമെന്നും എംഎൽഎ പറഞ്ഞു.