19 April 2024 Friday

ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും:പ്രതീക്ഷയോടെ മത്സ്യതൊഴിലാളികൾ കടലിലേക്ക്

ckmnews

ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും:പ്രതീക്ഷയോടെ മത്സ്യതൊഴിലാളികൾ കടലിലേക്ക്


പൊന്നാനി :വറുതിക്കാലത്തിനെ ഓർമകളിലേയ്ക്കൊതുക്കി മത്സ്യത്തൊഴിലാളികൾ പ്രതീക്ഷയോടെ വീണ്ടും കടലിലിറങ്ങുകയാണ്. 52 ദിവസത്തെ ട്രോളിങ് നിരോധനം ഞായറാഴ്ച അർധരാത്രി അവസാനിക്കുകയാണ്. ജൂൺ ഒൻപതിന് അർധരാത്രിയാണ്‌ നിലവിൽ വന്നത്‌.ബോട്ടുകൾ കടലിലിറക്കാനുള്ള തയ്യാറെടുപ്പുകൾ ശനിയാഴ്ച വൈകീട്ടോടെത്തന്നെ ഏറെക്കുറെ പൂർത്തിയാക്കി.ബോട്ടുകളുടേയും വലകളുടേയും അറ്റകുറ്റപ്പണികളൊക്കെ ഇതിനോടകംതന്നെ നടത്തിക്കഴിഞ്ഞിരുന്നു. അവസാന ഒരുക്കമെന്ന നിലയിൽ ഐസ് കട്ടകളും ചാക്കിലാക്കി സൂക്ഷിച്ചു. നാട്ടിലേക്ക് മടങ്ങിയ അയൽസംസ്ഥാനങ്ങളിലെ തൊഴിലാളികളിലേറേയും മടങ്ങിയെത്തി. ഇത്തവണ യഥേഷ്ടം മത്സ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികളും ബോട്ടുടമകളും കടലിലേക്കിറങ്ങുന്നത്.