Alamkode
വിദ്യാർഥികൾക്കുള്ള ആദരവും, കരിയർ ഗൈഡൻസ് പ്രോഗ്രാമും ആഗസ്റ്റ് 4ന് നടക്കും
വിദ്യാർഥികൾക്കുള്ള ആദരവും, കരിയർ ഗൈഡൻസ് പ്രോഗ്രാമും ആഗസ്റ്റ് 4ന് നടക്കും
ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്തും,സെന്റർ ഫോർ ഇൻഫോർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) യും സംയുക്തമായി സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് പ്രോഗ്രാം ആഗസ്റ്റ് 4ന് വ്യാഴാഴ്ച നടക്കും,ദിശ 2022 എന്ന പേരിൽ നടക്കുന്ന പരിപാടിയിൽ എസ്എസ്എൽസി പ്ളസ്ടു വിജയികളായ വിദ്യാർഥികൾക്കുള്ള ആദരവും നടക്കും.വ്യാഴാഴ്ച കാലത്ത് 9 മണി മുതൽ വളയംകുളം കെവിഎം ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷെഹീർ അധ്യക്ഷത വഹിക്കും