19 April 2024 Friday

കാസർകോഡ് യുവതിയെ ഭർത്താവ് തീകൊളുത്തി; ആക്രമണം ഭാര്യ ജോലിചെയ്യുന്ന മെഡിക്കൽ ഷോപ്പിൽ

ckmnews

കാസർകോഡ്: ചെറുവത്തൂരിലെ മെഡിക്കൽ ഷോപ്പിൽവെച്ച് ഭർത്താവ് ഭാര്യയെ തീകൊളുത്തി. ചെറുവത്തൂർ സ്വദേശിയായ പ്രദീപനാണ് ഭാര്യ ബിനിഷയെ  ജോലിചെയ്യുന്ന സ്ഥാപനത്തിലെത്തി ആക്രമിച്ചത്. കൈയിലും മുഖത്തും സാരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി പ്രദീപനെ പോലീസ് കസ്റ്റഡിയിലെടുത്തു.


ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ദാമ്പത്യപ്രശ്നങ്ങൾ കാരണം പ്രദീപനും ബിനിഷയും ഏതാനുംനാളുകളായി അകന്നുതാമസിക്കുകയാണ്. ഇതിന്റെ തുടർച്ചയായാണ് പ്രദീപൻ ഭാര്യയെ ആക്രമിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം.


ചെറുവത്തൂരിലെ വി.ആർ. മെഡിക്കൽ ഷോപ്പിലാണ് ബിനിഷ ജോലിചെയ്യുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ഇവിടെയെത്തിയ പ്രദീപൻ ഭാര്യയുമായി ആദ്യം വാക്കുതർക്കത്തിലേർപ്പെട്ടു. പിന്നാലെ കൈയിൽ കരുതിയിരുന്ന പെട്രോൾ ഭാര്യയുടെ ദേഹത്ത് ഒഴിച്ചശേഷം തീകൊളുത്തുകയായിരുന്നു. സംഭവസമയം ബിനിഷ മാത്രമാണ് സ്ഥാപനത്തിലുണ്ടായിരുന്നത്. ഇവർക്ക് സാരമായ പൊള്ളലേറ്റു. കടയിലെ ഏതാനും മരുന്നുകളും ഫർണ്ണീച്ചറുകളും കത്തിനശിച്ചിട്ടുണ്ട്.