23 April 2024 Tuesday

പോപുലർഫ്രണ്ട് ആലംകോട് ഏരിയ സമ്മേളനത്തിന് ഞായറാഴ്ച തുടക്കമാകും

ckmnews

പോപുലർഫ്രണ്ട് ആലംകോട് ഏരിയ സമ്മേളനത്തിന് ഞായറാഴ്ച തുടക്കമാകും


ചങ്ങരംകുളം:'റിപ്പബ്ലിക്കിനെ രക്ഷിക്കുക'എന്നപ്രമേയത്തിൽ പോപുലർഫ്രണ്ട് ഓഫ്  ഇന്ത്യ 2022 സെപ്റ്റംബർ 17ന് കോഴിക്കോട് നടത്തുന്ന ജനമഹാ സമ്മേളനത്തിന്റെ മുന്നോടിയായി ഏരിയ കമ്മിറ്റികൾ നടത്തി വരുന്ന സമ്മേളനത്തിന്റെ ഭാഗമായി പോപുലർ ഫ്രണ്ട് ആലംകോട് ഏരിയ കമ്മിറ്റി നട്ടൊരുമ എന്ന പേരിൽ ഏരിയ സമ്മേളനം നടത്തുന്നു.

മൂന്ന് ദിവസങ്ങളിലായാണ്   പരിപാടി നടക്കുന്നത്.31ന് രാവിലെ ഒൻപത് മണിക്ക് പോപുലർ ഫ്രണ്ട് ഡിവിഷൻ പ്രസിഡന്റ്‌ റഫീഖ്മാന്തടം പതാക ഉയർത്തുന്നതോടെ പരിപാടിക്ക് തുടക്കം കുറിക്കും.അന്നേ ദിവസം 10മണിക്ക് ബൈക്ക് റാലിയും,11മണിക്ക് നീന്തൽ മത്സരവും നടക്കും.രണ്ടാം ദിവസമായ ഓഗസ്റ്റ് ഏഴിനു ഞായറാഴ്ച പലഹാരഫെസ്റ്റ്, ചായ മക്കാനി, ടയർഷൂടൗട്ട്, ഫുട്ബോൾ ടൂർണമെന്റ്, എന്നിവ നടക്കും,സമാപന ദിവസമായ ഓഗസ്റ്റ് 18വ്യാഴാഴ്ച രാവിലെ 10മണിക്ക് കരിയർ ഗൈഡൻസ്,

2.30ന് ഹാപ്പി ഫാമിലി പ്രോഗ്രാം,3.30മെഹന്തി ഫെസ്റ്റ്, വനിതാ സമ്മേളനം, അയോധന കലാ പ്രദർശനം, ഇശൽ നൈറ്റ്‌ എന്നിവ നടക്കും.സമാപന സമ്മേളനം പോപുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്‌ സി പി മുഹമ്മദ്‌ ബഷീർ ഉത്ഘാടനം ചെയ്യും,

അർഷദ് മുഹമ്മദ്‌ നദ്‌വി മുഖ്യ പ്രഭാഷണം നടത്തും.