28 March 2024 Thursday

ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ അനുമോദിച്ചു

ckmnews

ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ അനുമോദിച്ചു


ചങ്ങരംകുളം:ചിറവല്ലൂർ ആമയം പ്രദേശങ്ങളിൽ എസ്എസ്എൽസി,പ്ളസ്ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ എസ്ഡിപിഐ ചിറവല്ലൂർ ആമയം ബ്രാഞ്ച് ഉപഹാരം നൽകി അനുമോദിച്ചു.പരിപാടി ബ്രാഞ്ച് പ്രസിഡന്റ് അബുവിന്റെ അധ്യക്ഷതയിൽ എസ് ഡി പി ഐ പൊന്നാനി മണ്ഡലം പ്രസിഡൻ്റ അൻവർ പഴഞ്ഞി ഉൽഘടനം ചെയ്തു.പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് ഷക്കീർ,പഞ്ചായത്ത് സെക്രട്ടറി ഷാഫി ആമയം  ജമാൽ സുലൈമാൻ എന്നിവർ ആശംസകൾ അർപ്പിച്ചു.ചിറവല്ലൂർ ആമയം ബ്രാഞ്ച് സെക്രട്ട്രി  സെലീം ആമയം  സ്വഗതവും  ജോയിന്റ് സെക്രട്ടറി നിഷാർ ചിറവല്ലൂർ നന്ദിയും പറഞ്ഞു