28 March 2024 Thursday

വേലായുധൻ നായരുടെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു

ckmnews

വേലായുധൻ നായരുടെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു


ചങ്ങരംകുളം:അഖില ഭാരത അയ്യപ്പ സേവാ സംഘം ദേശീയ ജനറൽ സെക്രട്ടറി വേലായുധൻ നായരുടെ നിര്യാണത്തിൽ അയ്യപ്പസേവാസംഘം ജില്ലാ കമ്മറ്റി ശ്രീശാസ്താ സ്കൂളിൽ അനുശോചന യോഗം ചേർന്നു.യോഗത്തിൽ സേവാസം ഘം ജില്ലാ പ്രസിഡൻ്റ് പി.ഗോപിനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു.കോ-ഓർഡിനേറ്റർ കണ്ണൻ പന്താവൂർ സ്വാഗതം പറഞ്ഞു. സേവാ സംഘം ജില്ലാ സെക്രട്ടറി വി.വി.മുരളീധരൻ, ജില്ലാ ജോയൻ്റ് സെക്രട്ടറി പ്രകാശൻ തവനൂർ, ജില്ലാ ട്രഷറർ കെ.ഗോപാലകൃഷ്ണൻ നായർ, ശാസ്താ സ്കൂൾ ട്രഷറർ വിജയൻ വാക്കേത്ത്, ടി. കൃഷ്ണൻ നായർ, കെ.സതീഷ് കുമാർ, ചന്ദ്രൻ പെരിയമ്പലം, ശാസ്താ സ് കൂൾ പ്രിൻസിപ്പാൾ വി.വി.ബാബു ,എം.ജി.സന്തോഷ് ചെറായി എന്നിവർ പ്രസംഗിച്ചു.