19 April 2024 Friday

ഫിക്സഡ് ഡെപ്പോസിറ്റ് പലിശ നിരക്ക് ഉയർത്തി ബാങ്ക് ഓഫ് ബറോഡ; പുതുക്കിയ നിരക്കുകൾ നിലവിൽ വന്നു

ckmnews

ഫിക്സഡ് ഡെപ്പോസിറ്റ് പലിശ നിരക്ക് ഉയർത്തി ബാങ്ക് ഓഫ് ബറോഡ; പുതുക്കിയ നിരക്കുകൾ നിലവിൽ വന്നു

ദില്ലി: പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ  2 കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപ പലിശ നിരക്ക് വർദ്ധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ ജൂലൈ 28 മുതൽ നിലവിൽ വന്നു.  ഇപ്പോൾ സാധാരണക്കാർക്ക് 3.00 ശതമാനം മുതൽ 5.50 ശതമാനം വരെയും മുതിർന്ന പൗരന്മാർക്ക് 3.50 ശതമാനം മുതൽ 6.50 ശതമാനം വരെ പലിശ നിരക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു.