25 April 2024 Thursday

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി പ്ളസ്ടു വിദ്യാർത്ഥി അറസ്റ്റിൽ

ckmnews

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി


പ്ളസ്ടു വിദ്യാർത്ഥി അറസ്റ്റിൽ


ചലിശ്ശേരി: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പത്താംക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച ഗർഭിണിയാക്കിയ സംഭവത്തിൽ പ്ലസ് ടു വിദ്യാർഥിക്കെതിരെ കേസെടുത്തു. തൃത്താല മണ്ഡലത്തിലെ പ്രമുഖ സ്കൂളിൽ പഠിക്കുന്ന  വിദ്യാർത്ഥിനിയെയാണ് എടപ്പാൾ പ്ലസ് ടു പഠിക്കുന്ന വിദ്യാർത്ഥി ഗർഭിണിയാക്കിയത്. ഇൻസ്റ്റാഗ്രാം വഴിയാണ്  പെൺകുട്ടി മലപ്പുറം സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥിയെ പരിചയപ്പെടുന്നത് തുടർന്ന് വീട്ടിൽ ആളില്ലാത്ത സമയത്ത് വീട്ടിലെത്തി പീഡിപ്പിച്‌ ഗർഭിണിയാക്കുകയായിരുന്നു. വീട്ടിൽ ആളില്ലാത്ത സമയങ്ങളിൽ നിരവധി തവണ പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് ലഭിക്കുന്ന വിവരം സ്വകാര്യ ആശുപത്രിയിൽ നിന്നാണ് പോലീസിന് ഇതുമായി സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്ലസ്‌ടു വിദ്യാർത്ഥിനിയാണ് എന്ന വിവരം പൊലീസിന് ലഭിച്ചത്.