28 March 2024 Thursday

പൊന്നാനി മണ്ഡലത്തിലെ റോഡ് നവീകരണത്തിന് മൂന്ന് കോടി

ckmnews



പൊന്നാനി: റീബിൽഡ് കേരള പദ്ധതിയിലൂടെ പൊന്നാനി നിയോജക മണ്ഡലത്തിലെ ഗ്രാമീണ റോഡുകൾ നവീകരിക്കുന്നു.21 ഗ്രാമീണ റോഡുകളുടെ നവീകരണത്തിനായി മൂന്ന് കോടി അഞ്ച്‌ ലക്ഷം രൂപ അനുവദിച്ചു. പൊന്നാനി കോൺവെന്റ് മാൻ ഹൗസിങ് കോളനി റോഡ് നവീകരണത്തിനും കാന നിർമാണത്തിനുമായി 35 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.വടക്കേ തട്ടുപറമ്പ് തേക്കേ തട്ടുപറമ്പ് റോഡിനായി 20 ലക്ഷവും മാറഞ്ചേരി താമശ്ശേരി റോഡിനായി 30 ലക്ഷവും അനുവദിച്ചിട്ടുണ്ട്. 15 ലക്ഷം രൂപ വീതമാണ് പൊന്നാനി ബ്ലൂബേർഡ് ക്ലബ് കുറ്റിക്കാട് ശ്മശാനം റോഡ്, എരിക്കമണ്ണ ഭജനമഠം റോഡ്, ഈഴുവത്തിരുത്തി ഐ.ടി.സി. റോഡ് മുതൽ കുട്ടാട് റോഡും കാനയും, കറുകത്തിരുത്തി തട്ടാൻ റോഡ് മുതൽ വലിയവളപ്പ് വരെയുള്ള റോഡ്, ബി.എം. അബ്ദുണ്ണി സ്മാരക റോഡ് വെളിയങ്കോട്, അയ്യോട്ടിച്ചിറ ആനപ്പടി പാലം റോഡ്, മാറഞ്ചേരി പരിച്ചകം ഇമ്പിച്ചിബാവ റോഡ്, പാലപ്പെട്ടി ഒളാട്ട് റോഡ് എന്നി ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് വകയിരുത്തിയിട്ടുള്ളത്. 10 ലക്ഷം രൂപ വീതമാണ് പൊന്നാനി പറങ്കി വളപ്പ് റോഡ് മുതൽ തേവർപാണ്ടി റോഡ്, ചെറുനിലം കോളനി റോഡ്, അയ്യോട്ടിച്ചിറ പാടത്തകായിൽ റോഡ്, പരിച്ചകം വാക്കാട്ടേൽ പറമ്പ് റോഡ്, നന്നംമുക്ക് ശിവക്ഷേത്രം കാമ്പിൽ റോഡ്, നരണിപ്പുഴ കരുവാട്ട് താഴം റോഡ്, കൊടത്തൂർ പുളിഞ്ചോട് റോഡ്, വടക്കൂട്ട് പള്ളി കൊഴപ്പാമഠം റോഡ്, പാലപ്പെട്ടി മലായ റോഡ്, ആലങ്കോട് പന്താവൂർ പെരുമുക്ക് ചേമ്പിലക്കടവ് റോഡ് എന്നിവയുടെ നവീകരണത്തിനായും അനുവദിച്ചിട്ടുള്ളത്. അടിയന്തരമായി ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പദ്ധതി നടപ്പിലാക്കാൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.