25 April 2024 Thursday

സി.ബി.എസ്.ഇ വിജയികളെ ഇസ്ലാഹി അസോസിയേഷൻ ആദരിച്ചു

ckmnews

സി.ബി.എസ്.ഇ വിജയികളെ ഇസ്ലാഹി അസോസിയേഷൻ ആദരിച്ചു


ചങ്ങരംകുളം:വളയംകുളം ഇസ്ലാഹീ അസോസിയേഷന്റെ കീഴിലുള്ള ഓർഫൻ കെയർ സ്കീമിലെ കുട്ടികളിൽ സിബിഎസ്ഇ പരീക്ഷ വിജയിച്ച കുട്ടികളെ ആദരിച്ചു.യുഎഇ യൂണിവേഴ്സിറ്റി സീനിയർ അഡ്മിനിസ്ട്രേറ്റർ ഷാഹിദ് വളാഞ്ചേരി വിജയികൾക്ക് അവാർഡുകൾ വിതരണം നടത്തി.ചെയർമാൻ പിപിഎം അഷറഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.അബ്ദുലത്തീഫ് കരിമ്പിലാക്കൽ മുഖ്യ പ്രഭാഷണം നടത്തി.പി.പി. ഖാലിദ്, നിഷാദ് കാഞ്ഞിയൂർ, മുഹമ്മദ് കുട്ടി എൻജിനീയർ, എം അബ്ബാസ് അലി, അഡ്വ റസിയ പി.പി, നിയാസ് കോക്കൂർ സംസാരിച്ചു