19 April 2024 Friday

വടക്കേകാട് വയോധികയെ കൊലപ്പെടുത്തിയ ചെറുമകന്‍ അറസ്റ്റില്‍.

ckmnews

കുന്നംകുളം:വടക്കേകാട്  വയോധികയെ ചെറുമകൻ കൊലപ്പെടുത്തി.ഐസിഎ വട്ടംപാടം പരിസരത്ത് താമസിക്കുന്ന തൊഴുക്കാട്ടിൽ റുഖിയ(70)നെയാണ് മകളുടെ മകൻ സവാദ്  കൊലപ്പെടുത്തിയത്.കൊല നടത്തിയ ശേഷം സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ട പ്രതി സവാദ് പിന്നീട് കുന്നംകുളം പോലീസിൽ കീഴടങ്ങുകയായിരുന്നു.രാവിലെ പണം ചോദിച്ച് റുഖിയയുമായി സവാദ് വാക്കുതർക്കത്തിലേർപ്പെട്ടിരുന്നതായി പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.