20 April 2024 Saturday

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിലൂടെ കൊലയാളിക്ക് മാന്യത നൽകരുത്:സുന്നി നേതൃസംഗമം

ckmnews

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിലൂടെ കൊലയാളിക്ക് മാന്യത നൽകരുത്:സുന്നി നേതൃസംഗമം


ചങ്ങരംകുളം:സിറാജ് തിരുവനന്തപുറം ബ്യൂറോ ചീഫ് കെ എം ബഷീറിനെ മദ്യലഹരിയിൽ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറാക്കിയ സർക്കാർ നടപടി കൊലയാളിക്ക് മാന്യത നൽകലാണെന്ന് പന്താവൂർ ഇർശാദിൽ നടന്ന എടപ്പാൾ സോൺ നേതൃസംഗമം അഭിപ്രായപ്പെട്ടു.  30 ന് ശനിയാഴ്ച നടക്കുന്ന കലക്ടറേറ്റ് മാർച്ചിന്റെ ഒരുക്കങ്ങൾ യോഗം വിലയിരുത്തി. ജില്ലാ ഉപാധ്യക്ഷൻ യൂസഫ് ബാഖവി മാറഞ്ചേരി ഉദ്ഘാടനം ചെയ്തു.സോൺ വൈസ് പ്രസിഡന്റ് കെ സി ഹബീബുറഹ്മാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു.വാരിയത്ത് മുഹമ്മദലി, പി പി നൗഫൽ സഅദി ' ഹംസ ഹാജി അതളൂർ, ഇബ്രാഹിം കരീം ബാഖവി , ആളത്ത് അഹമദ് ബാഖവി ,സൈഫുല്ല അദനി . സലീം സഖാഫി മാങ്ങാട്ടൂർ പ്രസംഗിച്ചു