23 April 2024 Tuesday

ഒടുവില്‍ തീരുമാനമായി, ഏഷ്യാ കപ്പ് യുഎഇയില്‍ തന്നെ

ckmnews

ദുബായ്: ഈ വര്‍ഷത്തെ ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്‍റ് (Asia Cup 2022) ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 11വരെ യുഎഇയില്‍ നടക്കും. ശ്രീലങ്കയിലെ സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധികള്‍ കൊണ്ട് ഏഷ്യാ കപ്പിന് വേദിയാവാനാവില്ലെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് പകരം വേദിയെക്കുറിച്ച് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ആലോചിച്ചത്. ഇന്ത്യയിലെ മണ്‍സൂണ്‍ കാലം കണക്കിലെടുത്തും മത്സരങ്ങള്‍ യുഎഇയില്‍വെച്ച് നടത്താന്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഔദ്യോഗികമായി തീരുമാനിച്ചുവെന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.