29 March 2024 Friday

സംസ്ഥാന പാതയില്‍ കാളാച്ചാലില്‍ നിയന്ത്രണം വിട്ട ആംബുലന്‍സ് മറിഞ്ഞു ജീവനക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

ckmnews



ചങ്ങരംകുളം:സംസ്ഥാന പാതയില്‍ കാളാച്ചാലില്‍ നിയന്ത്രണം വിട്ട ആംബുലന്‍സ് മറിഞ്ഞ് ജീവനക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.തൃശ്ശൂര്‍ കുറ്റിപ്പുറം പാതയില്‍ കാളാച്ചാല്‍ വനിതാ ഹോട്ടലിന് സമീപം ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് അപകടം.ചങ്ങരംകുളത്ത് നിന്ന് എടപ്പാളിലേക്ക് രോഗിയെ എടുക്കാന്‍ വേണ്ടി പുറപ്പെട്ട ചങ്ങരംകുളത്തെ ആംബുലന്‍സ് ആണ് നിയന്ത്രണം വിട്ട് റോഡില്‍ മറിഞ്ഞത്.ചങ്ങരംകുളം പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി.