20 April 2024 Saturday

മുഹമ്മദ് മുഹ്‍സിന്‍ എംഎല്‍എ നായകന്‍; ഇന്ദ്രന്‍സ് പ്രതിനായകനാവുന്ന 'തീ' റിലീസിന്

ckmnews

കേരള നിയമസഭയിലെ യുവസാന്നിധ്യങ്ങളില്‍ ഒന്നാണ് പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‍സിന്‍. ഇപ്പോഴിതാ ഒരു സിനിമയില്‍ നായകനായി എത്തുകയാണ് അദ്ദേഹം. അനില്‍ വി നാഗേന്ദ്രന്‍ സംവിധാനം ചെയ്‍തിരിക്കുന്ന തീ എന്ന ചിത്രത്തിലാണ് മുഹമ്മദ് മുഹ്‍സിന്‍ നായകനാവുന്നത്. വസന്തത്തിന്‍റെ കനല്‍വഴികള്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള സംവിധായകനാണ് അനില്‍ വി നാഗേന്ദ്രന്‍. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന തീ ഓഗസ്റ്റ് 12ന് തിയറ്ററുകളില്‍ എത്തും.