20 April 2024 Saturday

രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് സമിതി രൂപീകരിച്ചു

ckmnews

രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് സമിതി രൂപീകരിച്ചു


ചങ്ങരംകുളം :രാജീവ്ഗാന്ധി പഞ്ചായത്ത് രാജ് സമിതി പൊന്നാനി നിയോജക മണ്ഡലം കമ്മറ്റി രൂപീകരിച്ചു

പൊന്നാനി പാലക്കൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന രൂപീകരണ യോഗം കെ പി സി സി നിർവ്വാഹക സമിതി അംഗം വി.സെയ്ത് മുഹമ്മദ് തങ്ങൾ ഉദ്ഘാടനം ചെയ്തു.രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് സമിതി മലപ്പുറം ജില്ലാ ചെയർമാൻ എ. കെ. അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു

പൊന്നാനി നിയോജകമണ്ഡലം ബാരവാഹികളെ തിരഞ്ഞെടുത്തു ചെയർമാൻ അബ്ദുസലാം (കുഞ്ഞു കോക്കൂർ), ആലംകോട് ഗ്രാമപഞ്ചായത്ത് ,കൺവീനർ വി.കെ.എം.നൗഷാദ് നന്നംമുക്ക് ഗ്രാമപഞ്ചായത്ത്, വൈസ് ചെയർമാൻ ശ്രീകല പെന്നാനി മുനിസിപ്പാലിറ്റി, ട്രഷറർ ഉബൈദ് എം. ടി മാറഞ്ചോരി ഗ്രാമപഞ്ചായത്ത് , ജില്ലാ കമ്മറ്റിയിലേക്ക് എക്സിക്യുട്ടീവ് മെമ്പറായി സുജിത സുനിൽ ആലംകോട് ഗ്രാമപഞ്ചായത്ത്  എന്നിവരെ തിരഞ്ഞെടുത്തു