24 April 2024 Wednesday

ജ്യോതിർഗമയ പുരസ്‌കാരം എഎംഎൽപി സ്കൂൾ കക്കിടിപ്പുറത്തിന് സമ്മാനിച്ചു

ckmnews

ജ്യോതിർഗമയ പുരസ്‌കാരം എഎംഎൽപി സ്കൂൾ കക്കിടിപ്പുറത്തിന് സമ്മാനിച്ചു


ചങ്ങരംകുളം:നന്നംമുക്ക്  മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും മാതൃകാ പൊതുപ്രവർത്തകയുമായിരുന്ന കെ. ആയിഷകുട്ടി ടീച്ചറുടെ നാമധേയത്തിൽ പൊന്നാനി നിയോജക മണ്ഡലത്തിലെ പൊതു വിദ്യാലയങ്ങൾക്ക്  ചങ്ങരംകുളം സർവീസ് സഹകരണ ബാങ്ക് എർപ്പടുത്തിയ ജ്യോതിർഗമയ അവാർഡിന്  കക്കിടിപ്പുറം എ എം എൽ പി സ്ക്കൂൾ അർഹത നേടി.2021-2022 അധ്യയന വർഷത്തിലെ മികച്ച  പ്രവർത്തനങ്ങൾ നടത്തിയ  വിദ്യാലയം എന്ന നിലക്കാണ് അർഹത നേടിയത് ബഹു.പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പുരസ്‌കാരം നൽകി.ചടങ്ങിൽ  പ്രസിഡന്റ്‌ സിദ്ധീഖ് പന്തവൂർ അധ്യക്ഷത വഹിച്ചു,പി.നന്ദകുമാർ എം എൽ എ,പി ടി അജയ് മോഹൻ,സി ഹരിദാസ്,അഷ്‌റഫ്‌ കോക്കൂർ,പി പി യൂസഫലി,അബ്ദുൽ സലാം എന്ന കുഞ്ഞു,എം വി ശ്രീധരൻ മാസ്റ്റർ എന്നവർ സംബന്ധിച്ചു