29 March 2024 Friday

കടവല്ലൂരിൽ അനധികൃത മണ്ണെടുപ്പ് :ലോറിയും ജെ സി ബി യും പിടികൂടി.

ckmnews

കടവല്ലൂരിൽ

അനധികൃത മണ്ണെടുപ്പ് :ലോറിയും ജെ സി ബി യും പിടികൂടി.


പെരുമ്പിലാവ് :കടവല്ലൂരില്‍ 

അനധികൃതമായി

മണ്ണ് കടത്തിയ വാഹനങ്ങള്‍ കുന്നംകുളം ഭൂരേഖ തഹസില്‍ദാറുടെയും കടവല്ലൂര്‍ വില്ലേജ് ഓഫീസറുടെയും നേതൃത്വത്തില്‍ വില്ലേജ് ഉദ്യോഗസ്ഥര്‍ പിടികൂടി.കടവല്ലൂര്‍ ഇടയൂര്‍ അമ്പലത്തിനടുത്ത് കെട്ടിട നിര്‍മ്മാണത്തിനായി അനധികൃതമായി മണ്ണ് കടത്തുന്നുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കുന്നംകുളം ഭൂരേഖ തഹസില്‍ദാര്‍ മനോഹരന്‍, വില്ലേജ് ഓഫീസര്‍ എ ജെ സ്വപ്ന എന്നിവരുടെ നിര്‍ദ്ദേശപ്രകാരം കടവല്ലൂര്‍ വില്ലേജ് അസിസ്റ്റന്റ് ജിയോ കെ വില്‍സനാണ് നടപടിയെടുത്തത്.ചൊവ്വാഴ്ച പുലർച്ചെ 5:00 മണിയോടെയാണ് 

 മണ്ണ് കടത്താന്‍ ഉപയോഗിച്ച ഒരു ജെസിബിയും ടിപ്പറും ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്.