29 March 2024 Friday

പുത്തൻപള്ളി കെഎംഎം സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഗമം ജൂലൈ 31ന് നടക്കും

ckmnews

പുത്തൻപള്ളി കെഎംഎം സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഗമം ജൂലൈ 31ന് നടക്കും


ചങ്ങരംകുളം:പുത്തൻ പള്ളി കെഎംഎം സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഗമം ജൂലൈ 31ന് ഞായറാഴ്ച നടക്കും.മലപ്പുറം ജില്ലയിലെ ആദ്യത്തെ സിബിഎസ് സി  സ്കൂളായ കെഎംഎം സ്കൂളിലെ 1982 ബാച്ച് മുതൽ 2022 വരെയുള്ള എല്ലാം പൂർവ വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപക ജീവനക്കാരും പങ്കെടുക്കും.'തലമുറകളുടെ സംഗമ'ത്തിൽ സംവിധായകനും നടനുമായ ലാൽ ജോസ് വിശിഷ്ടാതിഥിയാകും.രാവിലെ 10 മുതൽ വൈകീട്ട് 5 വരെ നടക്കുന്ന ചടങ്ങുകൾ പൂർവകാല സ്കൂൾദിനത്തിന്റെ ഗൃഹാതുരത്വം നിറയ്ക്കുമെന്ന് സംഘാടകർ പറഞ്ഞു