19 April 2024 Friday

കുന്നംകുളത്ത് വീണ്ടും കഞ്ചാവ് വേട്ട 3.40 കിലോ കഞ്ചാവുമായി പെരുമ്പിലാവ് സ്വദേശി പിടിയിൽ

ckmnews

കുന്നംകുളത്ത് വീണ്ടും കഞ്ചാവ് വേട്ട.3.40 കിലോ കഞ്ചാവുമായി പെരുമ്പിലാവ് സ്വദേശി പിടിയിലായി.പെരുമ്പിലാവ് അക്കിക്കാവ് തിപ്പലശ്ശേരി സ്വദേശി മുള്ളത്ത് വളപ്പില്‍ ബാബു മകനും നിരവധി ക്രിമിനൽ കേസിലെ പ്രതിയുമായ പല്ലന്‍ വിനോദ് എന്ന വിനോദ് (39) ആണ് അറസ്റ്റിലായത്.ആന്ധ്രയിൽ നിന്നും പെരുമ്പിലാവ് മേഖലയിൽ വിൽപനക്കായി കൊണ്ടുവന്ന 3.40 കിലോ കഞ്ചാവ് ഇയാളിൽ നിന്നും കണ്ടെടുത്തു.തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ആദിത്യ ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കുന്ദംകുളം എ.സി.പി ടി.എസ് സിനോജിൻ്റെ നിർദ്ധേശ പ്രകാരം കുന്ദംകുളം എസ്എച്ച്ഒ യു. കെ. ഷാജഹാൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.