29 March 2024 Friday

പ്രണയത്തിലായി മൂന്ന് വർഷം;പതിനേഴുകാരിയുമായി നാടുവിടാൻ ശ്രമിച്ച 29-കാരൻ അറസ്റ്റിൽ

ckmnews

ഉള്ളിയേരി:സാമൂഹികമാധ്യമംവഴി പരിചയപ്പെട്ട് പ്രണയത്തിലായ നടുവണ്ണൂരിലെ പതിനേഴുകാരിയുമായി നാടുവിടാൻ ശ്രമിച്ച മണ്ണാർക്കാട് സ്വദേശി അറസ്റ്റിൽ. 29-കാരനായ ഷെമിമുദ്ദിനെയാണ് അത്തോളി പോലീസ് പോക്സോ കേസിൽ അറസ്റ്റുചെയ്തത്.കഴിഞ്ഞദിവസം ഉള്ളിയേരിയിലെത്തിയ ഇരുവരെയും സംശയംതോന്നിയ നാട്ടുകാർ ബസ് സ്റ്റാൻഡിൽ തടഞ്ഞുവെച്ച് പോലീസിൽ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ എസ്.ഐ. പി.കെ. ജിതേഷ് പ്രതിയെ അറസ്റ്റുചെയ്തു. മൂന്നുവർഷമായി ഇവർ പ്രണയത്തിലായിരുന്നു. ഇടയ്ക്കിടെ ഇരുവരും കാണാറുണ്ടായിരുന്നു. പ്രതിയെ പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തു.