19 April 2024 Friday

പൊന്നാനിയില്‍ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു:മൂന്ന് പേര്‍ക്ക് പരിക്ക്

ckmnews

പൊന്നാനി:പൊന്നാനി ഹൈവേയിൽ ലോറി ബൈക്കിലിടിച്ച് ഒരാൾ മരിച്ചു.കുട്ടിയടക്കം രണ്ടു പേർക്ക് പരിക്കേറ്റു.പൊന്നാനി തൃക്കാവ് സ്വദേശി വളപ്പിലകത്ത് ബാവയുടെ മകൻ അഷ്കർ ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന ഭാര്യ സഫ്രീന,മകൾ എന്നിവരെ പരിക്കുകളോടെ എടപ്പാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പൊന്നാനി പള്ളപ്രം ഹൈവേയിൽ വച്ച് ടോറസ് ലോറി ബൈക്കിലിടിച്ചാണ് അപകടം.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ   അഷ്കറിനെ പൊന്നാനി ലൈഫ് ലൈൻ ആംബുലൻസ് പ്രവർത്തകർ പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.