Kottayam
അച്ഛന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍; രാത്രി കാറിനുള്ളില്‍ കഴിഞ്ഞ മകന്‍ മരിച്ച നിലയില്‍

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിന് സമീപം കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കീരുത്തോട് സ്വദേശി അഖിലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉള്ളിൽ നിന്ന് ലോക്ക് ചെയ്ത നിലയിലായിരുന്നു കാർ. അച്ഛന്‍റെ ചികിത്സക്കായി ആശുപതിയിലെത്തിയ അഖിൽ തിങ്കള്‍ രാത്രി മുതൽ കാറിനുള്ളിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് അന്വേഷണം തുടങ്ങി.