16 April 2024 Tuesday

തലയിൽ പ്ളാസ്റ്റിക് പാത്രം കുടുങ്ങി അവശനിലയിലായ നായക്ക് രക്ഷകനായി കക്കിടിപ്പുറം സ്വദേശിയായ യുവ മതപണ്ഡിതൻ

ckmnews

തലയിൽ പ്ളാസ്റ്റിക് പാത്രം കുടുങ്ങി അവശനിലയിലായ നായക്ക് രക്ഷകനായി കക്കിടിപ്പുറം സ്വദേശിയായ യുവ മതപണ്ഡിതൻ


ചങ്ങരംകുളം: തലയിൽ അബദ്ധവശാൽ കുടുങ്ങിയ പ്ലാസ്റ്റിക്ക് പാത്രവുമായി ഒരു മാസക്കാലം കക്കിടിപ്പുറം ചിറ്റഴിക്കുന്ന്, നെല്ലിശ്ശേരി ഭാഗങ്ങളിലായി ഓടി നടക്കുന്ന നായക്ക് അവസാനം രക്ഷനായി എത്തിയത് യുവ മതപണ്ഡിതൻ കൂടിയായ കക്കിടിപ്പുറം സ്വദേശി ഖാസിം സഖാഫി.നിരവധി പേർ പല നിലക്കും രക്ഷപ്പെടുത്താൻ ശ്രമിച്ചിട്ടും കഴിയാതെ പോവുകയായിരുന്നു.മാസങ്ങളായി ഭക്ഷണം കഴിക്കാതെ അവശനിലയിലായ നായയെ പിടികൂടി ഖാസിം സഖാഫി, കുടുങ്ങിക്കിടന്ന പ്ലാസ്റ്റിക് പാത്രം കത്രിക ഉപയോഗിച്ച് കട്ട് ചെയ്തു നായയെ രക്ഷപ്പെടുത്തുകയായിരുന്നു. പുഴുവരിക്കും വിധം തലയിലുണ്ടായ വൃണങ്ങളിൽ മരുന്നുകൾ വെച്ച് കൊടുക്കുകയും ചെയ്തു.മദ്രസാദ്ധ്യാപനത്തിനു പുറമെ പശുവളർത്തൽ തൊഴിലായി സ്വീകരിച്ച്  ജനശ്രദ്ധ നേടിയ അദ്ദേഹം കക്കിടിപ്പുറം യൂണിറ്റ് സുന്നി യുവജന സംഘം പ്രസിഡൻ്റും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നിൽക്കുന്നയാളുമാണ്.നായക്ക് പുതുജീവൻ നേടിക്കൊടുത്തതോടെ ഖാസിം സഖാഫിയുടെ  പ്രവർത്തിനത്തിനു സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നും അഭിനന്ദനങ്ങൾ ലഭിച്ച് കൊണ്ടിരിക്കുന്നു.