29 March 2024 Friday

ഫുൾ എ പ്ലസ് നേടി അഭിമാനമായ വിദ്യാർത്ഥിനികളെ വനിതാ ലീഗ് ഉപഹാരം നൽകി അനുമോദിച്ചു

ckmnews

ഫുൾ എ പ്ലസ് നേടി അഭിമാനമായ വിദ്യാർത്ഥിനികളെ വനിതാ ലീഗ് ഉപഹാരം നൽകി അനുമോദിച്ചു  


എടപ്പാൾ :എസ് എസ് എൽസി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ തവനൂർ മണ്ഡലത്തിലെ വിദ്യാർഥിനികളെ തവനൂർ മണ്ഡലം വനിതാ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപഹാരം നൽകി അനുമോദിച്ചു.

 എടപ്പാൾ എമിറേറ്റ്സ് മാളിൽ നടന്ന പരിപാടി വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട് ഉദ്ഘാടനം ചെയ്തു.

 വനിതാ ലീഗ് മണ്ഡലം പ്രസിഡന്റ് കെകെ റമീല കോട്ടിരി അധ്യക്ഷത വഹിച്ചു.മണ്ഡലം ജനറൽ സെക്രട്ടറി അലീമ തൃപ്രങ്ങോട് സ്വാഗതം പറഞ്ഞ ചടങ്ങിൽ.

വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ കദീജ മൂത്തേടത്ത് മുഖ്യ പ്രഭാഷണം നടത്തി.പത്തിൽ അഷ്‌റഫ്‌,ടിപി ഹൈദരലി,കഴുങ്കിൽ മജീദ് എന്നിവർ ഉപഹാര സമർപ്പണം നടത്തി.ആർകെ ഹമീദ്,ആയിഷ എടപ്പാൾ, പത്തിൽ സിറാജ്,സീനത്ത് മാണൂർ, റംല ടീച്ചർ മംഗലം, ഷാജിമോൾ,ഫസീല,മുഹമ്മദ്‌കുട്ടി എടപ്പാൾ,പിപി ഫൈസൽ, ഏവി നബീൽ എന്നിവർ പ്രസംഗിച്ചു