മുസ്ലിം ലീഗ്, സ്വതന്ത്ര കർഷകസംഘം,എംഎസ്എഫ് മണ്ഡലം കമ്മിറ്റി സംയുക്തയോഗം ചേർന്നു

മുസ്ലിം ലീഗ്, സ്വതന്ത്ര കർഷകസംഘം,എംഎസ്എഫ് മണ്ഡലം കമ്മിറ്റി സംയുക്തയോഗം ചേർന്നു
ചങ്ങരംകുളം:സംസ്ഥാന എം എസ് എഫിന്റെ വേര് ക്യാമ്പയിൻ ഭാഗമായി പൊന്നാനി നിയോജകമണ്ഡലത്തിലെ വിഭവസമാഹകരണത്തിന്നു വേണ്ടി നി യോജകമണ്ഡലം മുസ്ലിം ലീഗ് മണ്ഡലം സ്വതന്ത്ര കർഷകസംഘം മണ്ഡലം എം എസ് എഫ് കമ്മിറ്റികളുടെ സംയുക്തയോഗം ചങ്ങരംകുളം ലീഗ് ഓഫീസിൽ വെച്ച് ചേർന്നു.വിഭവ സമാഹകരണത്തിന്റെ ഭാഗമായി മണ്ഡലത്തിൽ നിന്നും 15,000 തേങ്ങ സംഭരിക്കാൻ തീരുമാനിച്ചു നേരിട്ട് സംഭരിച്ച് കോഴിക്കോട് എത്തിക്കുക എന്നത് പ്രയാസകരമായത്തിന്റെ അടിസ്ഥാനത്തിൽ നാളികേരം ഒന്നിന് 10 രൂപ വച്ച് 15000 നാളികേര തിന്റെ വില വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ സമാഹരിക്കാൻ തീരുമാനിച്ചു.യോഗം സ്വതന്ത്ര കർഷകസംഘം ജില്ലാ പ്രസിഡണ്ട് പി പി യൂസഫലി ഉദ്ഘാടനം ചെയ്തു.നി യോജമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തൂർ അധ്യക്ഷ വഹിച്ചു മുൻ സംസ്ഥാന എംഎസ്എഫ് സെക്രട്ടറി സി എം യൂസഫ്,അഡ്വക്കേറ്റ് അഷ്റഫ്,വി വി ഹമീദ് എ വി അഹമ്മദ് ടി കെ അബ്ദുൽ റഷീദ് ജില്ലാ എംഎസ്എഫ് സെക്രട്ടറി റാഷിദ് കോക്കൂർ മുഹമ്മദ് ഉണ്ണി ഹാജി ബാപ്പനും ഹാജി ടി കെ അബ്ദുൽ ഗഫൂർ കെ വി മുഹമ്മദ് ടിവി അഹമ്മദ് ഉണ്ണി ഷംസു എരമംഗലം മാനൂ മാമ്പയിൽ മജീദ് വെളിയംകോട് ആഷിക് നന്നമുക്ക് അബൂബക്കർ മാറഞ്ചേരി അബൂബക്കർ വെളിയംകോട് എംഎസ്എഫ് ഭാരവാഹികളായ മുജീബ് ബഷീർതുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു