29 March 2024 Friday

വെങ്കിട്ടരാമന്റെ നിയമനം പുന:പരിശോധിക്കണം: എസ് ജെ എം നന്നംമുക്ക് റെയ്ഞ്ച്

ckmnews

വെങ്കിട്ടരാമന്റെ നിയമനം പുന:പരിശോധിക്കണം: എസ് ജെ എം നന്നംമുക്ക് റെയ്ഞ്ച്


ചങ്ങരംകുളം: പത്ര പ്രവർത്തകനായിരുന്ന കെ എം ബശീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ പ്രതി ശ്രീറാം വെങ്കിട്ടരാമനെ അലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച സർക്കാർ നടപടിയെ നന്നംമുക്ക് റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ അപലപിച്ചു.

കുറ്റവാളികൾക്ക് സാമൂഹ്യ അംഗീകാരം കൊടുക്കുന്ന നടപടി പുന:പരിശോധിക്കണമെന്ന് ജനറൽ ബോഡി ആവശ്യപ്പെട്ടു. ചിയ്യാനൂർ വാദി ബദറിൽ നടന്ന യോഗം കെ.പി എം ബശീർ സഖാഫി അധ്യക്ഷത വഹിച്ചു. ഇസ്മാഈൽ ബാഖവി ഉദ്ഘാടനം ചെയ്തു. വി പി അബ്ദുലത്തീഫ് മുസ്‌ലിയാർ . പി പി നൗഫൽ സഅദി, സിദ്ദീഖ് അഹ്സനി , ഉനൈസ് മുഈനി, ഹാശിർ സഖാഫി, അഷ്റഫ് അൽ ഹസനി പ്രസംഗിച്ചു.