28 March 2024 Thursday

ചങ്ങരംകുളം സർവീസ് സഹകരണ ബാങ്ക് വളയംകുളം ബ്രാഞ്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്തു

ckmnews

ചങ്ങരംകുളം സർവീസ് സഹകരണ ബാങ്ക് വളയംകുളം ബ്രാഞ്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്തു


ചങ്ങരംകുളം സർവീസ് സഹകരണ ബാങ്കിന്റെ വളയംകുളം ബ്രാഞ്ചിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വിഡി സതീഷൻ നിർവഹിച്ചു.ലോക്കർ ഉദ്ഘാടനം പി നന്ദകുമാർ എംഎൽഎ നിർവഹിച്ചു.

തുടർന്ന് വളയംകുളം സെന്ററിൽ നടന്ന പൊതുസമ്മേളനത്തിൽ ഹമീദ് ചിയ്യാനൂർ സ്വാഗതം പറഞ്ഞു.അഡ്വക്കറ്റ് സിദ്ധിക്ക് പന്താവൂർ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ എസ്എസ്എൽസി പ്ളസ്ടു വിജയികളെ പുരസ്കാരം നൽകി അനുമോദിച്ചു.മൈക്രോ ചിപ്പ് ഉദ്ഘാടനം അഷറഫ് കോക്കൂർ നിർവഹിച്ചു.രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.മികച്ച വിദ്യാലയത്തിന് ആയിഷക്കുട്ടി ടീച്ചറുടെ നാമധേയത്തിൽ ഏർപ്പെടുത്തിയ ജ്യോതിർഗമയ വിദ്യാലയ പുരസ്കാരവും ചടങ്ങിൽ സമ്മാനിച്ചു