29 March 2024 Friday

യുവാവിനെ വെട്ടിപ്പരുക്കേൽപിച്ചു; സിനിമാ താരം വിനീത് തട്ടിൽ ഡേവിഡ് അറസ്റ്റിൽ

ckmnews

സിനിമാ താരം വിനീത് തട്ടിൽ ഡേവിഡ് തൃശൂരിൽ അറസ്റ്റിൽ. തുറവൂർ സ്വദേശി അലക്‌സിനെ വെട്ടിപ്പരുക്കേൽപ്പിച്ചതിന് അറസ്റ്റു ചെയ്തു. സാമ്പത്തിക തർക്കത്തെ തുടർന്നായിരുന്നു ആക്രമണം. അന്തിക്കാട് പൊലീസാണ് വധശ്രമത്തിന് കേസെടുത്തത്. അൽപസമയം മുൻപായിരുന്നു.


അലക്സുമായി വിനീതിന് സാമ്പത്തിക തർക്കങ്ങളുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ അലക്സ് വിനീതിന്റെ വീട്ടിലെത്തി. തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനു പിന്നാലെയാണ് വടിവാൾ കൊണ്ട് വിനീത് തട്ടിൽ അലക്സിനെ വെട്ടിയത്. ആക്രമണത്തിൽ അലക്സിൻെറ കൈക്ക് പരിക്കേറ്റു