25 April 2024 Thursday

മാതൃകാപരമായ കാരുണുപ്രവൃത്തിക്ക് നേതൃത്വം നൽകിയ അധ്യാപികമാരെ അസ്സബാഹ് കോളേജ് അനുമോദിച്ചു

ckmnews

മാതൃകാപരമായ കാരുണുപ്രവൃത്തിക്ക് നേതൃത്വം നൽകിയ അധ്യാപികമാരെ അസ്സബാഹ് കോളേജ് അനുമോദിച്ചു


ചങ്ങരംകുളം:പിതാവ് മരിച്ചതറിഞ്ഞ് മാനസിക മായി തളർന്ന വിദ്യാർത്ഥിയെ ഒപ്പം ചേർന്ന് ആശ്വസിപ്പിച്ച് കോഴിക്കോട്ടെ വീട്ടിൽ എത്തിച്ച അധ്യാപികയെ കോളേജ് അധികൃതരും സഹപ്രവർത്തകരും ചേർന്ന് അനുമോദിച്ചു.വളയംകുളം അസ്സബാഹ് കോളേജിലെ അദ്ധ്യാപിക രായ മജ്നയും,അശ്വതിയുമാണ് സഹജീവികളോട് കാണിക്കേണ്ട മാതൃകാപരമായ പ്രവൃത്തികാണിച്ച് സമൂഹത്തിന് തന്നെ അഭിമാനമായത്.ചങ്ങരംകുളം വളയംകുളത്തെ അസ്സബാഹ് കോളേജിലെ അധ്യാപകരായ മജ്നയും,അശ്വതിയും ഗുരുവായൂരിൽ നിന്നും ജോലിക്ക് പോവാനായി കയറിയ ബസ്സിൽ കരഞ്ഞ് കൊണ്ടിരുന്ന വിദ്യാർത്ഥിയോട് വിവരം അന്വേഷിച്ചപ്പോഴാണ് കുട്ടിയുടെ പിതാവ് മരണപ്പെട്ട വിവരം ബസ്സിൽ വച്ച് അറിഞ്ഞതിലുള്ള പ്രയാസം കൊണ്ടാണ് വിദ്യാർത്ഥി കരയുന്നതെന്ന് മനസിലാവുന്നത്.സംഭവം അറിഞ്ഞ് മാനസിക മായും ശാരീരികമായും തളർന്ന കുട്ടിയെ ഒറ്റക്ക് വിടാൻ അധ്യാപികമാരുടെ മനസ്സ് അനുവദിച്ചില്ല.ഊരും പേരും അറിയാത്ത പെൺകുട്ടിയെ ഒപ്പം ചേർന്ന് വീട്ടിലെത്തിക്കണമെന്ന് ഇരുവരും തീരുമാനമെടുക്കുകയും ചെയ്തു.മജ്നയെ ചങ്ങരംകുളത്ത് ഇറക്കി കോളേജിലേക്ക് പറഞ്ഞ് വിട്ട ശേഷം അശ്വതി ഒറ്റക്ക് തന്നെ വിദ്യാർത്ഥിയെയും കൊണ്ട് 100 കിലോമീറ്ററോളം സഞ്ചരിച്ച് കുട്ടിയുടെ  കോഴിക്കോട് പയ്യോളിയിലെ വീട്ടിലെത്തി ബന്ധുക്കളെ ഏൽപിക്കുകയിരുന്നു.അധ്യാപികമാരുടെ നന്മ നിറഞ്ഞ മാതൃകാപ്രവൃത്തി പുറം ലോകമറിഞ്ഞതോടെ വിവിധയിടങ്ങളിൽ നിന്ന് അധ്യാപികമാർക്ക് പ്രശംസകളുമെത്തി.വളയംകുളം അസ്സബാഹ് കോളേജ് കമ്മറ്റിയുടെയും സഹപ്രവർത്തകരുടെയും നേതൃത്വത്തിൽ കോളേജിൽ വച്ച് നടന്ന അനുമോദന ചടങ്ങിൽ ജനറൽ സെക്രട്ടറി വി.മുഹമ്മദുണ്ണി ഹാജി അശ്വതിക്ക് ഉപഹാരം നൽകി.പ്രസിഡൻൻ്റ്.പി.പി.എം.അഷ്റഫ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ,പ്രിൻസിപ്പാൾ കോയ,കുഞ്ഞുമുഹമ്മദ് പന്താവൂർ.കെ.ഹമീദ് മാസ്റ്റർ.ഹമീദ് എൻ കോക്കൂർ,വി.ഖമറുദ്ധീൻ,ടി.വി.അബ്ദുറഹിമാൻ,എം .വി.സാലിഹ്,കെ.വി.മുഹമ്മദ് മൗലവി, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി പ്രവീൺ സ്വാഗതവും, വൈസ് പ്രിൻസിപ്പൾ ബൈജു നന്ദിയും പറഞ്ഞു