20 April 2024 Saturday

എ പി പുരുഷോത്തമന്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

ckmnews

എ പി പുരുഷോത്തമന്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു


ചങ്ങരംകുളം: സിപിഐഎം ആലങ്കോട് ലോക്കല്‍ കമ്മിറ്റിയംഗവും ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എ പി പുരുഷോത്തമനെ അനുസ്മരിച്ചു. ചരമവാര്‍ഷികദിനത്തിൽ ആലങ്കോട് മാമാണിപ്പടിയില്‍ നടന്ന അനുസ്മരണ സമ്മേളനം പി നന്ദകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സിപിഐ എം ആലങ്കോട് ലോക്കല്‍ സെക്രട്ടറി എന്‍ വി ഉണ്ണി അധ്യക്ഷനായി. സിപിഐ എം എടപ്പാള്‍ ഏരിയ സെക്രട്ടറി ടി സത്യന്‍, ഏരിയ കമ്മിറ്റിയംഗങ്ങളായ പി വിജയന്‍, ആരിഫ നാസര്‍, ലോക്കല്‍ കമ്മിറ്റി.യംഗങ്ങളായ ടി രാമദാസ്, സി എം രാമചന്ദ്രന്‍, വി വി കരുണാകരന്‍, കെ വി ഷെഹീർ, സി കെ പ്രകാശൻ എന്നിവര്‍ സംസാരിച്ചു. സി പി പ്രബീഷ് സ്വാഗതം പറഞ്ഞു.