19 April 2024 Friday

കാരുണ്യ പ്രവർത്തനങ്ങളിൽ കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒരുമിക്കണം: വി ഡി സതീശൻ

ckmnews

കാരുണ്യ പ്രവർത്തനങ്ങളിൽ കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒരുമിക്കണം: വി ഡി സതീശൻ


എടപ്പാൾ: കാരുണ്യ പ്രവർത്തനങ്ങളിൽ കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒരുമിക്കാൻ പൊതു പ്രവർത്തകർ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് 

വി ഡി സതീശൻ അഭിപ്രായപ്പെട്ടു.എടപ്പാൾ പഞ്ചായത്തിലെ പതിനാലാം വാർഡ് കോൺഗ്രസ് കമ്മിറ്റി നിർമ്മിച്ചു നൽകുന്ന സ്നേഹ ഭവനത്തിന്റെ താക്കോൽദാനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും പ്രതിപക്ഷ നേതാവ് അനുമോദിച്ചു. മജീദ് കോലളമ്പ് അധ്യക്ഷത വഹിച്ചു.

 ഡി സി സി പ്രസിഡണ്ട് വി എസ് ജോയി, പി ടി അജയ് മോഹൻ, എം വി ശ്രീധരൻ മാസ്റ്റർ, എ എം രോഹിത്, അഡ്വ. നസറുള്ള, സി. രവീന്ദ്രൻ, എസ് സുധീർ, സുരേഷ് പൊൽപ്പാക്കര, കെ വി നാരായണൻ, ഇ പി രാജീവ്, സെനുദ്ദീൻ ഹാജി,കെ രാജീവ്,കുഞ്ഞിമൊയ്തീൻ, ആഷിഫ് പൂക്കരത്തറ,സജീവ് അമ്പാട്ട്, സുഹറ ബക്കർ,റസാക്ക് കോലളമ്പ്, ഹമീദ്  എന്നിവർ പ്രസംഗിച്ചു.