Kollam
അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി നവംബർ 15 മുതൽ കൊല്ലത്ത്; 7 ജില്ലക്കാർക്ക് പങ്കെടുക്കാം

കേരളത്തിൽ അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി നവംബർ 15ന് ആരംഭിച്ച് 30ന് സമാപിക്കും. ഏഴു തെക്കൻ ജില്ലകളിലെ പുരുഷ ഉദ്യോഗാർത്ഥികൾക്കായാണ് ബാംഗ്ലൂർ റിക്രൂട്ടിംഗ് സോണിന്റെ നേതൃത്വത്തിൽ റാലി നടത്തുന്നത്. തിരുവനന്തപുരത്തെ ആർമി റിക്രൂട്ടിംഗ് ഓഫീസ്, കൊല്ലത്തെ ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം എന്നിവിടങ്ങളിലായിരിക്കും റാലി
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലക്കാർക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ ആഗസ്റ്റ് 01 മുതൽ 30 വരെ www.joinindianarmy.nic.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി രജിസ്‌റ്റർ ചെയ്യണം.