25 April 2024 Thursday

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഗൃഹനാഥൻ കാരൻ മരിച്ചു

ckmnews

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി തിരുവല്ല മുണ്ടിയപ്പള്ളിയിൽ 48 കാരൻ മരിച്ചു. കുന്നന്താനം മുണ്ടിയപ്പള്ള വറവുങ്കൽ വീട്ടിൽ റെജി സെബാസ്റ്റ്യനാണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിക്ക് ആയിരുന്നു സംഭവം.


പ്രഭാത ഭക്ഷണം കഴിക്കവേ ആഹാരം തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് കുഴഞ്ഞു വീണ റെജിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അസ്വാഭാവിക മരണത്തിന് തിരുവല്ല പൊലീസ് കേസെടുത്തു