29 March 2024 Friday

എൻ്റെ ജീവിതകഥ ഹെലൻ കെല്ലറുടെ ആത്മകഥ ചർച്ച ചെയ്തു

ckmnews

എൻ്റെ ജീവിതകഥ ഹെലൻ കെല്ലറുടെ ആത്മകഥ ചർച്ച ചെയ്തു


ചങ്ങരംകുളം സാംസ്കാരിക സമിതിഗ്രന്ഥശാലയുടെ പ്രതിവാര പുസ്തക ചർച്ചയിലാണ് എൻ്റെ ജീവിതകഥ ചർച്ച ചെയ്തത്.ജീവിതത്തിലെഏത് ഘോരാന്ധകാരത്തിലും ദൃഢമായ ആത്മവിശ്വാസം പ്രകാശത്തിൻ്റെ ഒരു വജ്ര സൂചി പോലെ നമ്മെ മുന്നോട്ട് നയിക്കുമെന്ന് ഹെലൻ കെല്ലർ സ്വാനുഭവത്തിലൂടെ പഠിപ്പിക്കുന്നു എന്ന് സോമൻ ചെമ്പ്രേത്ത് ആമുഖപ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു.പ്രസിഡണ്ട് എം എം ബഷീർ മോഡറേറ്ററായി.എ വത്സല ടീച്ചർ ചർച്ചയുടെ അവലോകനം നിർവ്വഹിച്ചു.ഇസ്ഹാഖ് ഒതളൂർ റെജി കുമാർ പുലാക്കാട് പങ്കെടുത്തു. ചന്ദ്രിക രാമനുണ്ണി സി എം ബാലാമണി ടീച്ചർ ആശംസകൾ അറിയിച്ചുഗ്രന്ഥശാലയുടെ നൂറ്റിമൂന്നാമത് പുസ്തക ചർച്ചയാണ് നടന്നത്.