25 April 2024 Thursday

പെരുന്നാള്‍ ദിനത്തില്‍ റോഡ് വൃത്തിയാക്കി ഡിവൈഎഫ്ഐ

ckmnews

ചങ്ങരംകുളം:വലിയ പെരുന്നാൾ ദിനത്തിൽ നാടിന് മാതൃകയായി ഡിവൈഎഫ്ഐ മുതുകാട് യൂണിറ്റിന്റെ റോഡ് ശുചീകരണം.മഴക്കാല മായതോടെ  മുതുകാട് താഴത്തെ റോഡിന്റെ ടേണിംഗിൽ  ഇരുവശങ്ങളിലും വളർന്നു നിൽക്കുന്ന പുല്ലുകളും മരങ്ങളും  കാരണം വാഹന യാത്രക്കാർക് എതിരെ വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്ത സ്ഥിതിയിൽ ആയിരുന്നു.പ്രദേശത്തെ റോഡിലേക്ക് ഇറങ്ങി നിന്ന പുല്‍കാടുകള്‍ വെട്ടി മാറ്റിയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ പെരുന്നാൾ ദിനത്തിൽ മാതൃക കാണിച്ചത്.വരും ദിവസങ്ങളിലായി ഇത്തരത്തില്‍ റോഡിലേക്ക് ഇറങ്ങി നില്‍ക്കുന്ന പുല്‍കാടുകള്‍ പൂര്‍ണ്ണമായും വെട്ടി മാറ്റുമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.