25 April 2024 Thursday

വിജയികൾക്ക് അനുമോദനവും,മോട്ടിവേഷൻ ക്ലാസും ജൂലൈ 28ന് വെളിയങ്കോട് നടക്കും

ckmnews

വിജയികൾക്ക് അനുമോദനവും,മോട്ടിവേഷൻ ക്ലാസും ജൂലൈ 28ന്  വെളിയങ്കോട് നടക്കും


പൊന്നാനി: താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും പൊന്നാനി നഗരസഭയിൽ നിന്നും എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ വിജയം നേടിയ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ അംഗങ്ങളുടെ മക്കൾക്ക് അനുമോദനവും,മോട്ടിവേഷൻ ക്ലാസ്സും സംഘടിപ്പിക്കാൻ പി സി ഡബ്ല്യു എഫ് കേന്ദ്ര വിദ്യാഭ്യാസ സമിതി യോഗം തീരുമാനിച്ചു. ജൂലൈ 28 വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് വെളിയങ്കോട് ഉമരി സ്ക്കൂളിൽ വെച്ചാണ് പരിപാടി നടക്കുന്നത്.യോഗത്തിൽ സമിതി ചെയർമാൻ പ്രൊഫ: വി കെ ബേബി അധ്യക്ഷത വഹിച്ചു.കൺവീനർ അടാട്ട് വാസുദേവൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. സി എസ് പൊന്നാനി , പി കോയക്കുട്ടി മാസ്റ്റർ, യു എം ഇബ്രാഹിം കുട്ടി മാസ്റ്റർ , അബ്ദുല്ലത്തീഫ് കളക്കര തുടങ്ങിയവർ സംസാരിച്ചു.നാരായണൻ മണി , അബ്ദുൽ ഗഫൂർ അൽ ഷാമ (പൊന്നാനി) ലത ടീച്ചർ (മാറഞ്ചേരി) ഖലീൽ റഹ്മാൻ (എടപ്പാൾ) ദേവസി മാസ്റ്റർ (കാലടി) പ്രദീപ് (നന്നമുക്ക് ) പി ഷാനവാസ് (യു.എ.ഇ) എന്നിവർ സംബന്ധിച്ചു.