29 March 2024 Friday

എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ പി.ഡി.പി ആദരിച്ചു

ckmnews

എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ പി.ഡി.പി ആദരിച്ചു


ചങ്ങരംകുളം:എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ പി.ഡി.പി, പി.സി.എഫ് ആലംകോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെമന്റോ നൽകി ആദരിച്ചു. പി.ഡി.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഹമീദ് പാവിട്ടപ്പുറം അധ്യക്ഷത വഹിച്ച അനുമോദന സദസ്സ് പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി ജാഫർ അലി ദാരിമി ഉദ്ഘാടനം ചെയ്തു.

വിദ്യസമ്പന്നരിൽ നിന്ന് പോലും ഉണ്ടായി കൊണ്ടിരിക്കുന്ന മൂല്യച്യുദികൾ ചർച്ചയാവുന്ന ഈ കാലത്ത് വിദ്യാർത്ഥികൾ നേടുന്ന അറിവ് തിരിച്ചറിവിന്റേതാവണം എന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി

ചടങ്ങിൽ   പിഡിപി  നേതാക്കളായ കുഞ്ഞിമോൻ, പാവിട്ടപ്പുറും പഞ്ചായത്ത് സെക്രട്ടറി നൗഷാദ് മാനംകണ്ടത്ത് ട്രഷറർ ലത്തീഫ് കോക്കൂർ, മജീദ് പാവിട്ടപ്പുറം എന്നിവർ സംസാരിച്ചു.