25 April 2024 Thursday

കോവിഡ് നിയന്ത്രങ്ങള്‍ ലംഘിച്ചിട്ടില്ല:വിശദീകരണവുമായി സ്പീക്കര്‍

ckmnews



പൊന്നാനി:പെരുമ്പടപ്പ് അയിരൂരിൽ നിർധനരായ 16 കുടുംബങ്ങൾക്ക് വീട് കൈമാറിയ സ്നേഹ ബൊമ്മാടം പദ്ധതിയിൽ കോവിഡ്  പ്രോട്ടോകോൾ ലംഘനം നടന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് സ്പീക്കര്‍.പരിപാടിയില്‍ 200 ല്‍ അതികം ആളുകള്‍ പങ്കെടുത്തെന്ന ആരോപണം ശക്തമായതോടെയാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വിശദീകരണവുമായി രംഗത്ത് എത്തിയത്.അവിടെ സാമൂഹിക അകലം പാലിച്ചുകൊണ്ടും കൂടുതൽ പേരെ ക്ഷണിക്കാതെയും ആയിരുന്നു പരിപാടി നടന്നത്. എന്നാൽ പരിപാടി നടക്കുന്നതിനിടെ പെയ്ത ശക്തമായ മഴയിൽ ഉള്ള ആളുകൾ  ചെറിയ സ്ഥലത്തേക്ക് കയറി നിന്നതിനാൽ ഉണ്ടായ സാഹചര്യത്തിലെ ഫോട്ടോ എടുത്ത് പ്രചരണം നടത്തുന്നത് നിർഭാഗ്യകരമാണ്.മുൻഭാഗത്   മാധ്യമപ്രവർത്തകരായിരുന്നു ഉണ്ടായിരുന്നത് എന്ന കാര്യം ഫോട്ടോ നോക്കിയാലും അറിയാവുന്നതാണ്.പരിപാടി ചുരുക്കുന്നതിനു വേണ്ടി വലിയ പന്തലോ, സ്റ്റേജോ,  ഒരുക്കങ്ങളോ സംഘാടകർ നടത്തിയിരുന്നില്ല.ഷെഡുകളിൽ താമസിച്ചിരുന്നവർക്ക് പെട്ടന്ന് പ്രാപ്യമല്ലാതിരുന്ന നല്ലൊരു വീടെന്ന  സ്വപ്നം യാഥാർഥ്യമായ മുഹൂർത്തത്തിൽ അവിടെ താമസിക്കുന്ന 16 കുടുംബങ്ങളും അവരുടെ ബന്ധുക്കളും അവർക്കു ലഭിച്ച പുതിയ  വീട്ടിലേക്കെത്തുന്ന സന്തോഷത്തിനെ,ആഹ്ലാദത്തിനെ,   ഇകഴ്ത്തി കാട്ടുന്ന തരത്തിലുള്ള പ്രചരണം ഖേദകരമാണെന്നും സ്പീക്കര്‍ പറഞ്ഞു