29 March 2024 Friday

സി ബി എസ് ഇ പത്ത് ,പന്ത്രണ്ട് ക്ലാസ് ഫലം:ഇർശാദ് സ്കൂളിനു ഉജ്വല വിജയം

ckmnews

സി ബി എസ് ഇ പത്ത് ,പന്ത്രണ്ട് ക്ലാസ് ഫലം:ഇർശാദ് സ്കൂളിനു ഉജ്വല വിജയം


ചങ്ങരംകുളം: സി ബി എസ് ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ പരീക്ഷയെഴുതിയ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥികൾക്ക് ഉന്നത വിജയം. സയൻസ്, കൊമേഴ്‌സ്  സ്ട്രീമിലെ മുഴുവൻ പ്ലസ് ടു വിദ്യാർത്ഥികളും  പത്താം തരം വിദ്യാർത്ഥികളും ഉന്നത ഗ്രേഡോടെ വിജയം കൈവരിച്ചു.  കൊമേഴ്സ്, സയൻസ് സ്ട്രീമുകളിൽ യഥാക്രമം റിസ് വാൻ വി കെ, ഫാത്വിമ ഹംന എന്നിവർ ടോപ് സ്കോററായി. 92 ശതമാനത്തോടെ മുഹമ്മദ് ബ്നു   അബ്ദുൽ ജലീൽ സബ്ജക്റ്റ് ടോപ്പറായി. പത്താം തരത്തിൽ 94.2 ശതമാനത്തോടെ റഫീദ എം കെ ടോപ് സ്കോററായി. മികച്ച വിജയം നേടിയ വിദ്യാർത്ഥികളേയും വിദ്യാർത്ഥികളെ ഉന്നത വിജയത്തിനു പ്രാപ്തരാക്കിയ അധ്യാപകരേയും മാനേജ്മെൻ്റ് അഭിനന്ദിച്ചു.