16 April 2024 Tuesday

കടലിൽ വല വീശുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവ് മരിച്ചു

ckmnews

കോഴിക്കോട് : കടലിൽ വല വീശി മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവ് മരിച്ചു. കടലുണ്ടിക്കടവ് സ്വദേശി കാടശേരി ബാബു, സത്യ ഭാമ ദമ്പതികളുടെ മകനായ കാടശേരി സനീഷ് (23) ആണ് മരിച്ചത്. കടലുണ്ടിക്കടവ് പാലത്തിന് സമീപം കടലിൽ വല വീശുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു. ഇന്ന് രാവിലെയാണ് അപകടം ഉണ്ടാകുന്നത്.